വയനാടിന് സഹായവുമായി മഴവില്‍ എസ്. എച്ച്.ജി
വയനാടിന് സഹായവുമായി മഴവില്‍ എസ്. എച്ച്.ജി

ഇടുക്കി: വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ രണ്ടാം ഡിവിഷനിലെ മഴവില്‍ സ്വയം സഹായ സംഘത്തില്‍ നിന്നും വയനാട് ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. ഇടുക്കി ജില്ലാ കലക്ടര്‍ വി. വിഗ്‌നേശ്വരി ഐ.എ.എസ് സഹായം ഏറ്റുവാങ്ങി. സംഘത്തില്‍ 13 അംഗങ്ങളാണുള്ളത്. സംഘത്തിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റ് കൂട്ടായ്മകള്‍ മാതൃകയാക്കണമെന്ന് കലക്ടര്‍ പറഞ്ഞു. സംഘം പ്രസിഡന്റ് റിത്ത സെല്‍ വി, സെക്രട്ടറി കല വെള്ളദുരൈ, ട്രഷറര്‍ സരസ്വതി ദിനേശ്, ജയറാണി ബാലസുബ്രമണ്യന്‍, രാധാ സെല്‍വി തുടങ്ങിയവര്‍ ചേര്‍ന്നാണ് തുട കൈമാറിയത്.
What's Your Reaction?






