ഇടുക്കിയുടെ അതിര്‍ത്തി മണ്ഡലമായ തേനിയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു

ഇടുക്കിയുടെ അതിര്‍ത്തി മണ്ഡലമായ തേനിയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു

Apr 20, 2024 - 00:44
Jul 2, 2024 - 00:48
 0
ഇടുക്കിയുടെ അതിര്‍ത്തി മണ്ഡലമായ തേനിയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു
This is the title of the web page

ഇടുക്കി: ഇടുക്കിയുടെ അതിര്‍ത്തി മണ്ഡലമായ തമിഴ്നാട്ടിലെ തേനിയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു. ഡിഎംകെ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മുന്‍ എംപിയും കളത്തിലിറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ നടക്കുന്നത്. വോട്ടിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ തേനിയിലെ ഗ്രാമീണ, നഗര മേഖലകളിലെ ബൂത്തുകളില്‍ മികച്ച തിരക്കാണ് അനുഭവപ്പെട്ടത്. ഇടുക്കിയിലേക്ക് ദിവസേന ജോലിക്കായി എത്തുന്ന പതിനായിരകണക്കിന് തോട്ടം തൊഴിലാളികളില്‍ നല്ലൊരു ശതമാനവും ഇന്ന്, തിരഞ്ഞെടുപ്പായതിനാല്‍ ജോലിക്കായി എത്തിയില്ല. തമിഴ്നാട്ടില്‍ വോട്ടുള്ള ഇടുക്കിയില്‍ സ്ഥിരതാമസമുള്ള വോട്ടര്‍മാരില്‍ പലരും കഴിഞ്ഞ ദിവസം തന്നെ വോട്ട് ചെയ്യാനായി സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഡിഎംകെ സ്ഥാനാര്‍ഥി തങ്ക തമിഴ് ശെല്‍വനും എഐഡിഎംകെ സ്ഥാനാര്‍ഥി വി.ടി നാരായണ സ്വാമിയും തമ്മിലാണ് പ്രധാന മത്സരം. ഡിഎംകെക്ക് അനായാസ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി ദിനകരന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തിയതോടെ മണ്ഡലത്തിലെ പോരാട്ടം അതിശക്തമായി. തേനി മണ്ഡലം മുന്‍പ് പെരിയകുളം മണ്ഡലം ആയിരുന്നപ്പോള്‍ എഐഡിഎംകെ പ്രതിനിധിയായി മത്സരിച്ച് ജയിച്ച ആളാണ് ടി.ടി.വി ദിനകരന്‍. നാം തമിഴ് കക്ഷി സ്ഥാനാര്‍ഥി ജെ മദനനും മത്സര രംഗത്ത് ഉണ്ട്. തേനി ജില്ലയിലെ കമ്പം, ബോഡി, ആണ്ടിപെട്ടി, പെരിയകുളം നിയോജക മണ്ഡലങ്ങളും മധുരയിലെ ഉസിലാംപെട്ടി, സോളവന്ദാന്‍ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് തേനി ലോക്‌സഭാ മണ്ഡലം. ഇടുക്കി മണ്ഡലത്തിലും തേനി മണ്ഡലത്തിലുമായി പതിനായിരകണക്കിന് ഇരട്ട വോട്ടുകള്‍ ഉണ്ടെന്ന ആരോപണം ഓരോ തിരഞ്ഞെടുപ്പിലും ഉയരുന്നതാണ്. തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന തമിഴ് തൊഴിലാളികള്‍ക്ക് ഇരു സംസ്ഥാനത്തും വോട്ടുണ്ടെന്നാണ് ആരോപണം. ഇത്തവണ ഉടുമ്പന്‍ചോല പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മാത്രം ഇരുനൂറിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയിരുന്നു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow