കട്ടപ്പന എലൈറ്റ് പടിക്കുസമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കട്ടപ്പന എലൈറ്റ് പടിക്കുസമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഇടുക്കി: കട്ടപ്പന ഇരട്ടയാര്‍ റോഡില്‍ എലൈറ്റ് പടിക്കുസമീപം നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വലിയതോവാള അന്നക്കുന്നുമെട്ട് റാണി ഇല്ലംവീട്ടില്‍ വിഷ്ണു (23) ആണ് മരിച്ചത്. കഴിഞ്ഞ 2ന് രാത്രി 11.30ഓടെയാണ് അപകടം. കുമളിയില്‍നിന്ന് പെയിന്റിങ് ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴി എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.
ബൈക്കിന് പിന്നില്‍ യാത്ര ചെയ്തിരുന്ന വലിയതോവാള സ്വദേശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മധുര മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഞായറാഴ്ച രാത്രി 11 ഓടെ മരണം സംഭവിച്ചു. കട്ടപ്പന പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?

