എസ്എന്‍ഡിപി യോഗം പൂപ്പാറ ശാഖ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു
എസ്എന്‍ഡിപി യോഗം പൂപ്പാറ ശാഖ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു
ഇടുക്കി: പൂപ്പാറ എസ്എന്‍ഡിപി യോഗം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. യൂണിയന്‍ കൗണ്‍സിലര്‍ എന്‍ ആര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ മത്സരങ്ങളിലും, വിദ്യാഭ്യാസ രംഗത്തും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ യോഗത്തില്‍ അനുമോദിച്ചു. ശാഖാ വൈസ് ചെയര്‍മാന്‍ കെ കെ രാജീവ് അധ്യക്ഷനായി. കണ്‍വീനര്‍ സിന്ധു മനോഹരന്‍, ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ശ്രീകുമാര്‍, ജോയിന്‍ കണ്‍വീനര്‍ നിഷ പ്രസിദ്, ദര്‍ശന അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?