എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ ചെറുതോണിയില്‍ പ്രതിഷേധ ജ്വാല നടത്തി 

എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ ചെറുതോണിയില്‍ പ്രതിഷേധ ജ്വാല നടത്തി 

Jan 12, 2026 - 13:14
 0
എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ ചെറുതോണിയില്‍ പ്രതിഷേധ ജ്വാല നടത്തി 
This is the title of the web page

ഇടുക്കി: വെള്ളാപ്പള്ളി നടേശനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച്  എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ ചെറുതോണിയില്‍ പ്രതിഷേധ ജ്വാല നടത്തി. യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ ആവശ്യങ്ങള്‍ തുറന്നുപറയുമ്പോള്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആക്രമിക്കാന്‍ ഒരുമ്പെട്ടാല്‍ അത് സമരമായി ആളിപടരുമെന്നും അത്തരം പ്രതിഷേധങ്ങളെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. 19 ശാഖകളില്‍ നിന്നുള്ള ആയിരത്തിലേറെ പേര്‍ പ്രകടനത്തിലും യോഗത്തിലും പങ്കെടുത്തു. യൂണിയന്‍ പ്രസിഡന്റ് പി. രാജന്‍ അധ്യക്ഷനായി. മനേഷ് കുടിക്കയത്ത്, പി എന്‍ സതീശന്‍, കെ എസ് ജിസ്,
ജോബി കെ എസ്, ഷാജി പുലിയാമറ്റം, ജോമോന്‍ കണിയാംകുടി, വിപിന്‍, ഷീല രാജീവ്, മിനി സജി, പ്രീത ബിജു എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow