വനംവകുപ്പ് വിജിലന്‍സ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഓഫീസ് പൈനാവില്‍നിന്ന് പീരുമേട്ടിലേക്ക് മാറ്റുന്നു: പുതിയ കെട്ടിടം നിര്‍മിക്കാന്‍ 5.35 കോടിയുടെ വായ്പ: അനാവശ്യ ധൂര്‍ത്തെന്ന് പരാതി

വനംവകുപ്പ് വിജിലന്‍സ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഓഫീസ് പൈനാവില്‍നിന്ന് പീരുമേട്ടിലേക്ക് മാറ്റുന്നു: പുതിയ കെട്ടിടം നിര്‍മിക്കാന്‍ 5.35 കോടിയുടെ വായ്പ: അനാവശ്യ ധൂര്‍ത്തെന്ന് പരാതി

Aug 11, 2026 - 13:40
 0
വനംവകുപ്പ് വിജിലന്‍സ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഓഫീസ് പൈനാവില്‍നിന്ന് പീരുമേട്ടിലേക്ക് മാറ്റുന്നു: പുതിയ കെട്ടിടം നിര്‍മിക്കാന്‍ 5.35 കോടിയുടെ വായ്പ: അനാവശ്യ ധൂര്‍ത്തെന്ന് പരാതി
This is the title of the web page

ഇടുക്കി: ജില്ലാ ആസ്ഥാനത്തുനിന്ന് പീരുമേട് തട്ടാത്തിക്കാനത്തേയ്ക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കുന്ന വനംവകുപ്പ് വിജിലന്‍സ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മിക്കാനായി ചെലവഴിക്കാനൊരുങ്ങുന്നത് കോടികള്‍. ഡിഎഫ്ഒ ഉള്‍പ്പെടെ 7 ഉദ്യോഗസ്ഥര്‍ മാത്രമുള്ള ഓഫീസ് മന്ദിരം നിര്‍മിക്കാന്‍ നബാര്‍ഡില്‍നിന്ന് 5.35 കോടി രൂപയാണ് വായ്പയെടുക്കുന്നത്. ഇടുക്കിയില്‍ വനംവകുപ്പിന് സ്വന്തമായി ഒട്ടേറെ കെട്ടിടങ്ങള്‍ നിലവിലുള്ളപ്പോഴാണ് കോടികള്‍ കടമെടുത്തുള്ള ഈ അനാവശ്യ ധൂര്‍ത്ത്.
ഇടുക്കി പൈനാവ് വെള്ളാപ്പാറയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യമില്ലെന്നുകാട്ടിയാണ്, എരുമേലി റേഞ്ചിലെ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള 53.4 ഏക്കര്‍ വിസ്തൃതിയുള്ള തട്ടത്തിക്കാനം റിസര്‍വില്‍ പുതിയ ഓഫീസ് നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. വനംമന്ത്രിയുടെ ഇടപെടലിലാണ് ഓഫീസ് മാറ്റത്തിന്റെ ഫയല്‍ അതിവേഗം നീങ്ങിയതെന്നും ആക്ഷേപമുണ്ട്. അഴിമതി അന്വേഷിക്കേണ്ട വിജിലന്‍സ് വിഭാഗത്തിനുവേണ്ടിയാണ് കോടികള്‍ ചെലവഴിക്കുന്നതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow