മുഖ്യമന്ത്രി വിജയിയുടെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് സന്ദേശം: അസം സ്വദേശിക്ക് നഷ്ടപ്പെട്ടത് ഇരുപത്തിരണ്ടായിരം രൂപ 

മുഖ്യമന്ത്രി വിജയിയുടെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് സന്ദേശം: അസം സ്വദേശിക്ക് നഷ്ടപ്പെട്ടത് ഇരുപത്തിരണ്ടായിരം രൂപ 

Aug 11, 2026 - 15:05
 0
മുഖ്യമന്ത്രി വിജയിയുടെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് സന്ദേശം: അസം സ്വദേശിക്ക് നഷ്ടപ്പെട്ടത് ഇരുപത്തിരണ്ടായിരം രൂപ 
This is the title of the web page

ഇടുക്കി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ വ്യാജ ഐഡിയില്‍ നിന്നുവന്ന വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ അസം സ്വദേശിക്ക് നഷ്ടമായത് ഇരുപത്തിരണ്ടായിരം രൂപ. കഴിഞ്ഞ മൂന്നിനാണ് അസം സ്വദേശി പ്രദീപ് കണ്ടുലോനയുടെ മകന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ വിജയിയുടെ വ്യാജ ഐഡിയില്‍നിന്ന് ഹിന്ദിയില്‍ വാട്‌സ്ആപ്പ് സന്ദേശമെത്തിയത്. പണത്തിനാവശ്യമുണ്ടെങ്കില്‍ തരപ്പെടുത്തി തരാമെന്ന് അറിയിച്ചു. ഇതിന്‍ പ്രകാരം തങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിനായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് തുക അനുവദിച്ചതായും പണം ലഭിക്കണമെങ്കില്‍ ആറായിരം രൂപ നല്‍കണമെന്നും സന്ദേശമെത്തി. പ്രദീപിനെ അറിയിക്കാതെ ഭാര്യയും മകനും ചേര്‍ന്ന് പണം നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ആറ് തവണകളിലായി ഇരുപത്തിരണ്ടായിരം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. വീണ്ടും ഇവര്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദീപ് കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow