വണ്ടന്‍മേട് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
വണ്ടന്‍മേട് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
ഇടുക്കി : കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോട് കൂടി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പണത്തിന് എത്തിയത്. 20 വാര്‍ഡുകളിലെയും സ്ഥാനാര്‍ഥികളാണ് പത്രികകള്‍ നല്‍കിയത്. കോണ്‍ഗ്രസ് 18 വാര്‍ഡുകളിലും കേരള കോണ്‍ഗ്രസ് രണ്ടു വാര്‍ഡുകളിലുമാണ് മത്സരിക്കുന്നത്
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിന്‍സ് പാനോസ്, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍, യുഡിഎഫ് നേതാക്കളായ ബിജു അക്കാട്ടുമുണ്ടയില്‍, ഷാജി രാമനാട്ട്, ജി പി രാജന്‍, വി കെ മുത്തു കുമാര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
എല്‍ഡിഎഫ്,എന്‍ഡിഎ സ്ഥാനാര്‍ഥികളും വെള്ളിയാഴ്ച പത്രികകള്‍ നല്‍കി. സൂക്ഷ്മ പരിശോധന 22ന് നടക്കും. 24ന് പിന്‍വലിക്കാനുള്ള അവസാന ദിവസമാണ്. വണ്ടന്‍മേട് പഞ്ചായത്തില്‍ 129, ചക്കുപള്ളം പഞ്ചായത്തില്‍ 112, കുമളി പഞ്ചായത്തില്‍ 136 പത്രികകളും ആണ് ആകെ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പിന്‍വലിക്കാനുള്ള അവസാന ദിവസമായ 24ന് മാത്രമേ യഥാര്‍ഥ മത്സര ചിത്രം തെളിയുകയുള്ളൂ.
What's Your Reaction?

