മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

ഇടുക്കി: ഹൈറേഞ്ച് മേഖല മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രക്ക് കട്ടപ്പന പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. തീര്‍ഥയാത്ര 10ന് മഞ്ഞനിക്കരയില്‍ എത്തിച്ചേരും. യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസനത്തിന്റെ നേതൃത്വത്തിലാണ് തീര്‍ഥാടനം നടക്കുന്നത്. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ബിജെപി ജില്ലാ സെക്രട്ടറി വി.സി. വര്‍ഗീസ്, നഗരസഭാ കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍, കെ.വി. വിശ്വനാഥന്‍, കെ.പി.ബഷീര്‍, ബെന്നി കുര്യന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ്, എച്ച്എംടിഎ പ്രസിഡന്റ് പി.കെ. ഗോപി, അഡ്വ.എം.കെ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. കട്ടപ്പനയിലെ സ്വീകരണത്തിനുശേഷം ഇടുക്കികവല സെന്റ് മേരീസ് ക്നാനായ സുറിയാനി പള്ളി, കാഞ്ചിയാര്‍, സ്വരാജ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി, പരപ്പ്, എന്നിവിടങ്ങളിലും സ്വീകരണം നല്‍കി.
What's Your Reaction?






