മൂന്നാറില്‍ പാരാസൈലിങ് ആരംഭിക്കാന്‍ ടൂറിസം വകുപ്പ്: പരീക്ഷണ പറക്കല്‍ നടത്തി
മൂന്നാറില്‍ പാരാസൈലിങ് ആരംഭിക്കാന്‍ ടൂറിസം വകുപ്പ്: പരീക്ഷണ പറക്കല്‍ നടത്തി

ഇടുക്കി: മൂന്നാറിലെത്തുന്ന സാഹസിക സഞ്ചാരികള്‍ക്കായി പാരാസൈലിങ് ആരംഭിക്കാന്‍ ഹൈഡല്‍ ടൂറിസം വകുപ്പ്. സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാനാണ് തീരുമാനം. ഇതിന് മുന്നോടിയായി മാട്ടുപ്പെട്ടി ജലാശയത്തില്‍ പാരാസൈലിങ് പരീക്ഷണ പറക്കല്‍ നടത്തി. രണ്ടുദിവസം കൂടി പരീക്ഷണ പറക്കല്‍ നടത്തിയശേഷം അന്തരീക്ഷവും പശ്ചാത്തലവും അനുകൂലമാണെങ്കില്‍ പദ്ധതി ആരംഭിക്കും.പ്രകൃതി മനോഹാരിത മാത്രമല്ല വ്യത്യസ്തമായ വിനോദോപാധികള്‍കൂടി മൂന്നാറില്‍ ആരംഭിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹൈഡല്‍ ടൂറിസം വകുപ്പ് ഇടുക്കിക്ക് പരിചിതമല്ലാത്ത പാരാസൈലിങ് ആരംഭിക്കാന്‍ തീരുമാനിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവര്‍ ബോട്ട് മറൈന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി വരുമാനം പങ്കിടുന്ന വ്യവസ്ഥയിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദേശിക്കുന്നത്. മൂന്നാറില്‍ നിരവധി ടൂറിസം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. നേരത്തെ സീപ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിമാനം മാട്ടുപ്പെട്ടി ജലാശയത്തില്‍ ഇറങ്ങിയിരുന്നു.
What's Your Reaction?






