അഴുകലും തട്ടമറിച്ചിലും വ്യാപകം: ഏലം മേഖലയില്‍ വീണ്ടും പ്രതിസന്ധി: ഉല്‍പാദനം കുറയുന്നു
അഴുകലും തട്ടമറിച്ചിലും വ്യാപകം: ഏലം മേഖലയില്‍ വീണ്ടും പ്രതിസന്ധി: ഉല്‍പാദനം കുറയുന്നു

ഇടുക്കി: ഏലച്ചെടികള്‍ക്ക് അഴുകലും തട്ടമറിച്ചിലും വ്യാപകമായതോടെ ഉല്‍പാദനം കുത്തനെ ഇടിഞ്ഞു. മഴ പ്രതികൂലമായി ബാധിച്ചതോടെ ശരവും ചിമ്പും അഴുകി നശിക്കുകയാണ്. ഏലക്കായ്ക്ക് ഭേദപ്പെട്ട വില ലഭിക്കുന്നതിനിടെയാണ് മറ്റൊരു ഇരുട്ടടി. നിലവില്‍ 2500- 2600 രൂപയാണ് വില.
രാജകുമാരി, രാജാക്കാട്, ശാന്തന്‍പാറ, പാമ്പാടുംപാറ, ഉടുമ്പന്‍ചോല, വണ്ടന്‍മേട്, കുമളി പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലകളിലാണ് രോഗ, കീടബാധകള്‍ വ്യാപകമായത്. ചെറുകിട, വന്‍കിട തോട്ടങ്ങളില്‍ 15 മുതല്‍ 30 ശതമാനം വരെ ഉല്‍പാദനക്കുറവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ചയില്‍ ജില്ലയിലെ 60 ശതമാനം ഏലംകൃഷിയും നശിച്ചിരുന്നു. പുനഃകൃഷിയിലൂടെ ഏലം കാര്‍ഷിക മേഖലയെ കര്‍ഷകര്‍ വീണ്ടെടുക്കുന്നതിനിടെയാണ് കാലവര്‍ഷം തിരിച്ചടിയായത്. കീട, രോഗബാധ നിയന്ത്രണത്തിന് ബോര്‍ഡോ മിശ്രിതം തയാറാക്കി പ്രയോഗിക്കുന്നതിന് 1000 മുതല്‍ 3000 രൂപ വരെ ചെലവാകും. മാസത്തിലൊരിക്കല്‍ മിശ്രിതം പ്രയോഗിക്കേണ്ടതുണ്ട്.
What's Your Reaction?






