വണ്ടിപ്പെരിയാറിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്
വണ്ടിപ്പെരിയാറിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

ഇടുക്കി: കുമളി 66-ാം മൈലിന് സമീപം ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ക്ക് പരിക്ക്. തൃശൂര്‍ സ്വദേശികളായ മുഹമ്മദ് അജ്മല്‍, മുഹമ്മദ് നിസാം, മുഹമ്മദ് ഹാരിസ,് അന്‍വര്‍ ഷാഹിദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. തൃശൂരില്‍നിന്ന് കുമളിയില്‍ നടക്കുന്ന കല്ല്യാണത്തില്‍ പങ്കെടുക്കാനെത്തിയവര്‍ സഞ്ചരിച്ചിരുന്ന കാറും കുമളിയില്‍നിന്ന് വണ്ടിപ്പെരിയാറിലേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അജ്മലിനെ വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെതുടര്‍ന്ന് റോഡില്‍ അരമണിക്കൂറോളം ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. കുമളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






