മഞ്ഞുപുതച്ച മലനിരകളും തമിഴ്‌നാടിന്റെ വിദൂരക്കാഴ്ചകളും: ബോഡിമെട്ടിലേക്ക് ഒഴുകിയെത്തി സഞ്ചാരികള്‍
മഞ്ഞുപുതച്ച മലനിരകളും തമിഴ്‌നാടിന്റെ വിദൂരക്കാഴ്ചകളും: ബോഡിമെട്ടിലേക്ക് ഒഴുകിയെത്തി സഞ്ചാരികള്‍

ഇടുക്കി: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ടിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്. ദിവസേന നൂറിലേറെ സഞ്ചാരികളാണ് പ്രകൃതി ഒരുക്കിയ മനോഹര ദൃശ്യങ്ങള്‍ കാണാന്‍ ഇവിടെയെത്തുന്നത്.മഞ്ഞുപുതച്ച് നില്‍ക്കുന്ന മലനിരകളും തമിഴ്നാടിന്റെ വിദൂരക്കാഴ്ചകളുമാണ് പ്രധാന ആകര്‍ഷണം. അതുകൊണ്ടുതന്നെ തമിഴ്നാട്ടിലേയ്ക്ക് പോകുന്നതും വരുന്നതുമായ വിനോദ സഞ്ചാരികളുടെ പ്രധാന ഇടത്താവളമാണ് ബോഡിമെട്ട്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ മണിക്കൂറുകള്‍ ചെലവഴിച്ചതിന് ശേഷമാണ് കടന്നുപോകുന്നത്. ബോഡിമെട്ടിന് മുകളില്‍നിന്ന് നോക്കുമ്പോള്‍ തമിഴ്നാടിന്റെ കാഴ്ച്ചകള്‍ മറച്ച് മഞ്ഞുവന്നുമൂടുകയും ചെയ്യും. ഈ സമയം മേഘങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുന്ന പ്രതീതിയാണ് അനുഭവപ്പെടുന്നത്. മണ്‍സൂണ്‍ ആരംഭിച്ചതോടെ ഇവിടെ മഞ്ഞും തണുപ്പും കൂടുതലാണ്. പൂപ്പാറ വഴി കുമളിയിലേക്ക് പോകുന്ന സഞ്ചാരികളും ബോഡിമെട്ടില്‍ എത്തിയശേഷമാണ ് തിരികെപോകുന്‌നത്. എന്നാല്‍ സഞ്ചാരികള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആകെയുള്ളത് ചെറിയ രീതിയിലുള്ള കുറച്ച് കടകളും തമിഴ്നാട് ചെക്ക് പോസ്റ്റിന് സമീപമുള്ള ഒരു ശൗചാലയവുമാണ്. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍കൂടി ഒരുക്കിയാല്‍ ടൂറിസം രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുവാന്‍ കഴിയും
What's Your Reaction?






