ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികം: കോണ്‍ഗ്രസ് ഇടുക്കി അസംബ്ലി കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി
ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികം: കോണ്‍ഗ്രസ് ഇടുക്കി അസംബ്ലി കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി

ഇടുക്കി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി അസംബ്ലി കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണവും രക്തദാന ക്യാമ്പും നടത്തി. കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിന്‍ അയ്മനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ആല്‍ബിന്‍ മണ്ണഞ്ചേരി അധ്യക്ഷനായി. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍, അലന്‍ സി മനോജ്, നിതിന്‍ ജോയ്, ബിബിന്‍ ആനിക്കാട്ട്, റോബിന്‍ ജോര്‍ജ്, ജോഷി മാത്യു, ആല്‍ബറ്റ് റെന്നി, ലിന്റോമോന്‍, ആല്‍ബിന്‍ ജെയിംസ്, അജിത,് നിതിന്‍ തോന്നക്കര, ബിനില്‍ ബേബിച്ചന്‍, എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






