കട്ടപ്പന നഗരസഭ ഓഫീസിന് മുമ്പിലെ ടൈലുകള്‍ ഇളകിയ നിലയില്‍
കട്ടപ്പന നഗരസഭ ഓഫീസിന് മുമ്പിലെ ടൈലുകള്‍ ഇളകിയ നിലയില്‍

ഇടുക്കി: കട്ടപ്പന നഗരസഭ ഓഫീസിന് മുന്‍ഭാഗത്ത് വിരിച്ചിരിക്കുന്ന ടൈലുകള്‍ ഇളകി കാല്‍നട യാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. ഇളകിയ ടൈലുകള്‍ക്കിടയില്‍ കെട്ടികിടക്കുന്ന ചെടിവെള്ളം വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നട യാത്രികരുടെ ദേഹത്തേയ്ക്ക് പതിക്കുന്നു.
ഉറവ അധികമുള്ള മേഖലയിലാണ് നഗരസഭ കെട്ടിടം നിലകൊള്ളുന്നത്. കൃത്യമായ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതിനാല്‍ നഗരസഭ മൈതാനത്തില്‍ നിന്നടക്കം വലിയ തോതില്‍ ഉറവ ജലം നഗരസഭ ഓഫീസിന് മുമ്പിലെ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് എത്തും. ഈ വെള്ളമാണ് കാല്‍നടയാത്രികര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിഷയം നിരവധി തവണ നഗരസഭ അധികൃതര്‍ക്ക് മുമ്പാകെ എത്തിച്ചെങ്കിലും ശാശ്വതമായ നടപടികള്‍ ഉണ്ടായിട്ടില്ല. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പാര്‍ക്കിങ് ഗ്രൗണ്ടില്‍ കോണ്‍ക്രീറ്റ് ചെയ്ത ശേഷം വീണ്ടും ടൈലുകള്‍ വിരിക്കുന്നതിനും ഓട നിര്‍മിക്കുന്നതിനും 5 ലക്ഷം രൂപ വകയിരുത്തിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് ചെയര്‍മാന്‍ സിബി പാറപ്പായി പറഞ്ഞു. വിഷയത്തില്‍ മുമ്പ് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അന്നെല്ലാം അറ്റകുറ്റ പണികളും നടത്തി. എന്നാല്‍ വീണ്ടും ടൈലുകള്‍ ഇളകി പ്രശ്‌നം ഉടലെടുക്കുന്നതോടെ പ്രതിഷേധവും ശക്തമാകുകയാണ്.
What's Your Reaction?






