ചേലച്ചുവട് - വണ്ണപ്പുറം റോഡ് തകര്‍ന്നു: യാത്ര ദുഷ്‌കരം
ചേലച്ചുവട് - വണ്ണപ്പുറം റോഡ് തകര്‍ന്നു: യാത്ര ദുഷ്‌കരം

ഇടുക്കി: ആലപ്പുഴ മധുര സംസ്ഥാന പാതയുടെ ഭാഗമായ ചേലച്ചുവട്-വണ്ണപ്പുറം റോഡില്‍ യാത്രാക്ലേശം രൂക്ഷം. റോഡില്‍ കഞ്ഞിക്കുഴി മുതല്‍ പഴയരിക്കണ്ടം വരെയുള്ള ഭാഗം തകര്‍ന്നുകിടക്കുന്നതിനാല്‍ വാഹന-കാല്‍നടയാത്രപോലും ദുഷ്‌കരമാണ്. മൂന്ന് വര്‍ഷം മുമ്പ് തള്ളക്കാനം മുതല്‍ പഴയരിക്കണ്ടം വരെ 3 കോടി രൂപ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. ആ ഭാഗത്താണ് കൂടുതല്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. ദിവസേന ചെറുതും വലുതുമായ നൂറിലേറെ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. തള്ളക്കാനം മുതല്‍ പഴയരിക്കണ്ടം വരെയുള്ള ഭാഗത്തെ 2 കലിങ്കുകളില്‍ ഗര്‍ദ്ദം രൂപപ്പെട്ട വിവരം പിഡബ്ല്യുഡി അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ആ ഭാഗത്ത് റിബണ്‍ വലിച്ചുകെട്ടുക മാത്രമാണ് ചെയ്തത.് ബിഎംബിസി നിലവാരത്തില്‍ ചേലച്ചുവട് വണ്ണപ്പുറം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ നടപടിയായില്ല. അടിയന്തരമായി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി യാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






