അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 6ന്
അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 6ന്

ഇടുക്കി: അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില്‍ കൃപാഭിഷേകം ആദ്യശനി ബൈബിള്‍ കണ്‍വന്‍ഷന്‍ 6ന് രാവിലെ 9 മുതല്‍ 3.30 വരെ നടക്കും. ഡയറക്ടര്‍ ഫാ. ഡോമിനിക് വളന്മനാല്‍ നേതൃത്വം നല്‍കും.
രാവിലെ 8ന് കുരിശിന്റെ വഴി, 8.30ന് ജപമാല, 9ന് ദൈവവചന പ്രഘോഷണം, 12ന് ദിവ്യ കാരുണ്യ പ്രദിക്ഷണവും ആരാധനയും. 1ന് കൃപാഭിഷേക ശുശ്രുഷ, 2ന് വിശുദ്ധ കുര്‍ബാന, 3ന് റോസാമിസ്റ്റിക്ക മാതാവിന്റെ നൊവേന. 3.30ന് കൃപാഭക്ഷണം. കണ്‍വന്‍ഷന്‍ പ്രമാണിച്ച് അണക്കര മൗണ്ട്‌ഫോര്‍ട്ട് ജങ്ഷന്‍ മുതല്‍ ധ്യാനകേന്ദ്രം വരെയുള്ള റോഡില്‍ വാഹന പാര്‍ക്കിങ്, വഴിയോര കച്ചവടങ്ങള്‍ നിരോധിച്ചതായി വണ്ടന്‍മേട് പൊലീസ് എസ്എച്ച്ഒ അറിയിച്ചു. കാര്‍, ട്രാവലര്‍ വാഹനങ്ങള്‍ ധ്യാനകേന്ദ്രത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിലും, മൗണ്ട് ഫോര്‍ട്ട് സ്‌കൂള്‍ ഗ്രൗണ്ടിലും ടൂറിസ്റ്റ് ബസുകള്‍ അണക്കര പവിത്ര ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് ധ്യാന കേന്ദ്രം അധികൃതര്‍ അറിയിച്ചു.
What's Your Reaction?






