വാത്തിക്കുടി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ജീവനക്കാരുടെ പ്രതിഷേധം
വാത്തിക്കുടി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ജീവനക്കാരുടെ പ്രതിഷേധം

ഇടുക്കി: വാത്തിക്കുടി പഞ്ചായത്ത് ഓഫീസിൽ സംഘർഷം. സെക്രട്ടറി വി. ജെ ജോജോയും, പൊതുപ്രവർത്തകൻ അഡ്വ. കെ കെ .മനോജുമായുണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പൊതുപ്രവർത്തകനും മുൻ എസ് സി എസ് ടി കമ്മീഷൻ അംഗവുമായ അഡ്വ. കെ കെ മനോജിന്റെ മാതാവിന്റെ പേരിൽ അനുവദിച്ച വീടിൻറെ എഗ്രിമെന്റ് വയ്ക്കുന്നതിനായി പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോഴാണ് പഞ്ചായത്ത് സെക്രട്ടറി വി. ജെ ജോജോയുമായി വാക്കുതർക്കമുണ്ടായത്. എഗ്രിമെൻ്റ് ഒപ്പിടുന്നതിന് ആവശ്യമായ രേഖകൾ പര്യാപ്തമല്ലന്നും എഗ്രിമെന്റ് വയ്ക്കാൻ കഴിയില്ലെന്നും സെക്രട്ടറി വി. ജെ ജോജോ മനോജിനെയും, മാതാവിനേയും അറിയിച്ചതോടെയാണ് സംഘർഷമുണ്ടായത്. സംഭവത്തെ തുടർന്ന് ഓഫീസ് അടച്ച് ജീവനക്കാർ പുറത്ത് പ്രതിഷേധം രേഖപ്പെടുത്തി. മുരിക്കാശ്ശേരി പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇവരും ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
What's Your Reaction?






