കല്‍ക്കട്ടയിലെ ഡോക്ടറുടെ കൊലപാതകം: പി.എസ്.സി ഓഫീസില്‍ പ്രതിഷേധ ദീപം തെളിയിക്കല്‍
കല്‍ക്കട്ടയിലെ ഡോക്ടറുടെ കൊലപാതകം: പി.എസ്.സി ഓഫീസില്‍ പ്രതിഷേധ ദീപം തെളിയിക്കല്‍

ഇടുക്കി: കല്‍കട്ടയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ പ്രതിഷേധ ദീപം തെളിച്ചു. പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സി.ജെ. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പന പി.എസ്.സി ഓഫീസ് പരിസരത്താണ് പ്രതിഷേധവും ദീപം തെളിയിക്കലും നടന്നത്. ജില്ലാ ഓഫീസര്‍ ഷാജി കച്ചുമ്പ്രോന്‍ ദീപം തെളിയിച്ചു. ജില്ലാ പ്രസിഡന്റ് ദിവ്യ പി.ഡി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സുജിതാ കൃഷ്ണന്‍, വനിതാ കണ്‍വീനര്‍ ആതിരാ നായര്‍ എന്നിവര്‍ സംസാരിച്ചു
What's Your Reaction?






