എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് കഞ്ഞിക്കുഴിയില്‍ സ്വീകരണം നല്‍കി
എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് കഞ്ഞിക്കുഴിയില്‍ സ്വീകരണം നല്‍കി
ഇടുക്കി: ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോമിയോ സെബാസ്റ്റ്യന്‍, വെള്ളത്തൂവല്‍ ഡിവഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ കൃഷ്ണന്‍കുട്ടി എന്നിവരുടെ കഞ്ഞിക്കുഴി പഞ്ചായത്തിലെ പര്യടനം സമാപിച്ചു. സമാപന സമ്മേളനം സിപിഐ അസിസ്റ്റന്റ് സെക്രട്ടറി എം കെ പ്രിയന്‍ ഉദ്ഘാടനംചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ഥികളായ സനീഷ് ജോസഫ്, സിത്താര ജയന്‍, മോളി ജോസ്, കഞ്ഞിക്കുഴി പഞ്ചായത്തിലെ സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്കും സ്വീകരണം നല്‍കി. കേരള കോണ്‍ഗ്രസ് എം കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റ് വാവച്ചന്‍ പെരുവിലങ്ങാട്ട് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി എ കുഞ്ഞുമോന്‍, നേതാക്കളായ ലിസി ജോസ്, ജോസ് കുഴിക്കണ്ടം, കെ ജി സത്യന്‍, സിബി പേന്താനം, ബേബി ഐക്കര, ഇ ടി ദിലിപ്, എബിന്‍ ജോസഫ്, ബിനു ടി ആര്‍ എന്നിവര്‍ സംസാരിച്ചു. കഞ്ഞിക്കുഴിയില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
What's Your Reaction?