പ്രകാശം പരക്കട്ടെ: കട്ടപ്പന പള്ളിയിലെ നക്ഷത്രഗ്രാമം വൈറലാണ്
പ്രകാശം പരക്കട്ടെ: കട്ടപ്പന പള്ളിയിലെ നക്ഷത്രഗ്രാമം വൈറലാണ്
ഇടുക്കി: ക്രിസ്മസിലെ വരവറിയിച്ച് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നക്ഷത്രഗ്രാമം ഒരുങ്ങി. രാത്രികാലങ്ങളില്‍ പള്ളിമുള്ളത്ത് നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്ന കാഴ്ച അത്രമേല്‍ സുന്ദരമാണ്. വിണ്ണിലെ നക്ഷത്രങ്ങള്‍ മണ്ണിലെത്തിയപോലെയുള്ള കാഴ്ച സമ്മാനിക്കുന്ന നക്ഷത്രഗ്രാമം സന്ദര്‍ശിക്കാന്‍ നിരവധിയാളുകളാണ് എത്തുന്നത്. പള്ളിയിലെ യുവജനങ്ങളാണ് പള്ളിമുറ്റത്തും പരിസരത്തുമായി 55 നക്ഷത്രങ്ങള്‍ സ്ഥാപിച്ച് ഗ്രാമമൊരുക്കിയത്. വിവിധ വസ്തുക്കള്‍ ഉപയോഗിച്ച് ഇവര്‍തന്നെ സ്വന്തമായി നക്ഷത്രങ്ങള്‍ നിര്‍മിച്ചു. 55 നക്ഷത്രങ്ങള്‍ ഇടവകയിലെ 55 കുടുംബ കൂട്ടായ്മകളെ സൂചിപ്പിക്കുന്നു. പള്ളി വികാരിയും സഹവൈദികരും ഇവര്‍ക്ക് പിന്തുണ നല്‍കി. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ കട്ടപ്പന പള്ളിയിലെ നക്ഷത്രഗ്രാമം വൈറല്‍ ആണ്.
What's Your Reaction?