ഗ്ലോറിയ സീന്‍സ് പാര്‍ക്കില്‍ നഗരസഭാ ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍മാരും സന്ദര്‍ശനം നടത്തി
ഗ്ലോറിയ സീന്‍സ് പാര്‍ക്കില്‍ നഗരസഭാ ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍മാരും സന്ദര്‍ശനം നടത്തി
ഇടുക്കി: കട്ടപ്പന സാഗര ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോറിയ സീന്‍സ് പാര്‍ക്കില്‍ നഗരസഭാ ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍മാരും സന്ദര്‍ശനം നടത്തി. പ്രശാന്ത സുന്ദരമായ അന്തരീക്ഷമാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു സംരഭമാണ് ഇതെന്ന് നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു. 4 ഏക്കറിലേറെ സ്ഥലത്തായി നിര്‍മിച്ചിരിക്കുന്ന പാര്‍ക്കില്‍ മൂന്നുതലമുറകള്‍ക്ക് ഒരേസമയം ഒത്തുകൂടി സമയം ചെലവഴിക്കാവുന്ന വിധത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 250ലേറെ പക്ഷികളുടെയും ആഫ്രിക്കന്‍ ആന ഉള്‍പ്പെടെ 7 ആനകള്‍, ജിറാഫുകള്‍, കടുവ, ഡൈനോസര്‍, മാന്‍, ചിമ്പാന്‍സി, കുതിര, പശു, പോത്ത്, പക്ഷികള്‍ തുടങ്ങിയ വന്യമൃഗങ്ങളുടെ പ്രതിമകളും ആകര്‍ഷകമായ രീതിയില്‍ ഇവിടെ സ്ഥാപിച്ചിരിക്കുകയാണ്. പാര്‍ക്കിലെ വാച്ച് ടവറില്‍ കയറിനിന്നാല്‍ സുന്ദരമായ കാഴ്ച ആസ്വദിക്കാമെന്നതും മറ്റൊരു പ്രത്യേകതയാണ്. രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവര്‍ത്തന സമയം. ജന്മദിനാഘോഷങ്ങള്‍ക്കും റീല്‍സ്, സേവ് ദ ഡേറ്റ്, ആല്‍ബം ചിത്രീകരണത്തിനും മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. വിനോദസഞ്ചാരികളെയും അതിഥി തൊഴിലാളികളെയും ഒപ്പം സ്വദേശികളെയും ഒരുപോലെ സ്വാഗതം ചെയ്യുകയാണ് ഗ്ലോറിയ സീന്‍സ്. പ്രായഭേദമന്യേ ഇവിടെയെത്തുന്നവര്‍ക്ക് ഏറെ ആകര്‍ഷണം തോന്നത്തക്കവിധത്തിലാണ്
ഗ്ലോറിയ സീന്‍സില്‍ സജ്ജീകരണങ്ങളൊരുക്കിയിരിക്കുന്നത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, നഗരസഭാ കൗണ്‍സിലര്‍മാര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ്, രാജേഷ് ബേബി, മാണി കൊച്ചുപുരക്കല്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തിലുണ്ടായിരുന്നു.
What's Your Reaction?