ലഹരിക്കെതിരെ കായികലഹരി: 31ന് കട്ടപ്പനയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

ലഹരിക്കെതിരെ കായികലഹരി: 31ന് കട്ടപ്പനയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

Dec 29, 2025 - 16:50
 0
ലഹരിക്കെതിരെ കായികലഹരി: 31ന് കട്ടപ്പനയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
This is the title of the web page

ഇടുക്കി: ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കട്ടപ്പന ലയണ്‍സ് ക്ലബ്, ഓസാനം സ്‌കൂള്‍ ലിയോ ക്ലബ്, ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ ലിയോ ക്ലബ് എന്നിവര്‍ചേര്‍ന്ന് 31ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ കട്ടപ്പന എടിഎസ് അരീനയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തും. വിദ്യാര്‍ഥികളിലെയും യുവജനങ്ങളിലെയും മയക്കുമരുന്നിന്റെ ഉപയോഗം ഇല്ലാതാക്കുക, കായികമത്സരങ്ങളിലൂടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് മത്സരം. ജില്ലയിലെ വിവിധ മേഖലകളില്‍നിന്നുള്ള 20 ടീമുകള്‍ മത്സരിക്കും. ജേതാക്കള്‍ക്ക് 15,000 രൂപയും ട്രോഫിയും റണ്ണര്‍അപ്പിന് 7500 രൂപയും ട്രോഫിയും സമ്മാനിക്കും. മികച്ച കളിക്കാരന്‍, ഗോള്‍കീപ്പര്‍ എന്നിവര്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ജെബിന്‍ ജോസ്, ടോം സോജന്‍, ജോയല്‍ ജോജി, സാഹിന്‍ കാറ്റി, സന്തോഷ് ചാളനാട്ട്, എം എം ജോസഫ്, ജോസഫ് ജോണി, ശ്രീജിത്ത് ഉണ്ണിത്താന്‍, അമല്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow