ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഹൈറേഞ്ച് ഭദ്രാസന ജനറല്‍ കണ്‍വന്‍ഷന്‍ 14നും 15നും രാജാക്കാട് ക്രിസ്തുജ്യോതി സ്‌കൂളില്‍

ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഹൈറേഞ്ച് ഭദ്രാസന ജനറല്‍ കണ്‍വന്‍ഷന്‍ 14നും 15നും രാജാക്കാട് ക്രിസ്തുജ്യോതി സ്‌കൂളില്‍

Apr 11, 2026 - 17:32
 0
ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഹൈറേഞ്ച് ഭദ്രാസന ജനറല്‍ കണ്‍വന്‍ഷന്‍ 14നും 15നും രാജാക്കാട് ക്രിസ്തുജ്യോതി സ്‌കൂളില്‍
This is the title of the web page

ഇടുക്കി: ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഹൈറേഞ്ച് ഭദ്രാസനത്തിന്റെ ജനറല്‍ കണ്‍വന്‍ഷനും ബിഷപ്പിന് സ്വീകരണവും വിരമിക്കുന്ന ബിഷപ്പിന്റെ യാത്രയയപ്പും 14, 15 തീയതികളില്‍ രാജാക്കാട് ക്രിസ്തുജ്യോതി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 14ന് വൈകിട്ട് 6ന് റവ. ഷാജി പോള്‍ നയിക്കുന്ന മുനിയറ സെന്റ് മാത്യൂസ് കത്തീഡ്രല്‍ ടീമിന്റെ ഗാനശുശ്രൂഷ, 7ന് റവ. റോയി ജോണ്‍ നയിക്കുന്ന മധ്യസ്ഥ പ്രാര്‍ഥന, 7.15ന് ഭദ്രാസന ബിഷപ്പ് റവ. ഡോ. ജോണ്‍ വി കുര്യാക്കോസ് തെക്കേടത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യും, 8ന് വചനശുശ്രൂഷ- റവ. ബാബു ജോര്‍ജ്. 15ന് രാവിലെ 10 മുതല്‍ 1വരെ ധ്യാനയോഗവും പ്രവര്‍ത്തക സമ്മേളനവും, ബിഷപ്പ് റവ. ഡോ. ജോണ്‍ വി കുര്യാക്കോസ് തെക്കേടത്ത് അധ്യക്ഷനാകും, പ്രാര്‍ഥന- കാനന്‍ പി ഡി സെബാസ്റ്റ്യന്‍, വചനസന്ദേശം- കാനന്‍ പി ജെ സണ്ണി, വൈകിട്ട് 4ന് പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്യും. ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. ലേവി ജോസഫ് ഐക്കര അധ്യക്ഷനാകും. ഡീന്‍ കുര്യാക്കോസ് എംപി ഉപഹാര സമ്മാനിക്കും. വൈദിക സെക്രട്ടറി റവ. ജോമോന്‍ പുളിക്കല്‍, ലേ സെക്രട്ടറി എം യു ഹാബേല്‍, 
രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍, ജി ശങ്കര്‍കുമാര്‍, പി രാജാറാം, വിപിന്‍ സി അഗസ്റ്റിന്‍, മിനി ബേബി, കെ എം സുധീര്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 6ന് റവ. ഡോ. ലേവി പള്ളിപ്പറമ്പില്‍ നയിക്കുന്ന ഗാനശുശ്രൂഷ, 7ന് കാനന്‍ ഇ ജെ ജോസഫ് നയിക്കുന്ന മധ്യസ്ഥ പ്രാര്‍ഥന, 7.15ന് വചനശുശ്രൂഷ- റവ. ഡോ. ജോണ്‍ ചെട്ടിയാതറ, 8.15ന് സമാപന സന്ദേശം- ആര്‍ച്ച് ബിഷപ്പ് റവ.ഡോ ലേവി ജോസഫ് ഐക്കര. എന്നിവയാണ് പരിപാടികളെന്ന് ഭാരവാഹികളായ ബിഷപ്പ് റവ. ഡോ. ജോണ്‍ കുര്യാക്കോസ് തെക്കേടത്ത്, വൈദിക സെക്രട്ടറി റവ. ജോമോന്‍ പുളിക്കല്‍, ജനറല്‍ കണ്‍വീനര്‍ റവ. ഷാജി പോള്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി ഐ അനില്‍ എന്നിവര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow