രാജാക്കാട് ബസ് സ്റ്റാന്‍ഡിനുസമീപം യുവാവിന്റെ മൃതദേഹം: കാണാതായ സേനാപതി സ്വദേശിയെന്ന് സൂചന
രാജാക്കാട് ബസ് സ്റ്റാന്‍ഡിനുസമീപം യുവാവിന്റെ മൃതദേഹം: കാണാതായ സേനാപതി സ്വദേശിയെന്ന് സൂചന
ഇടുക്കി: രാജാക്കാട് ബസ് സ്റ്റാന്‍ഡിനുസമീപം നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സേനാപതി മുക്കുടിയില്‍നിന്ന് കാണാതായ അജിത്ത് എന്നയാളാണെന്ന് സംശയിക്കുന്നു. കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ശുചിമുറിയില്‍ കണ്ടെത്തിയ മൃതദേഹത്തിന് 10 ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യ ചെയ്തതായി സംശയിക്കുന്നു. രാജാക്കാട് പൊലീസ് നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
What's Your Reaction?