സണ്‍ഡേ സ്‌കൂള്‍ ക്ലാസുകളില്‍ 'കേരള സ്റ്റോറീസ്' പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത: പ്രണയ ചതിക്കുഴികളെക്കുറിച്ചുള്ള ബോധവല്‍ക്കരണമെന്ന് വിശദീകരണം
സണ്‍ഡേ സ്‌കൂള്‍ ക്ലാസുകളില്‍ 'കേരള സ്റ്റോറീസ്' പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത: പ്രണയ ചതിക്കുഴികളെക്കുറിച്ചുള്ള ബോധവല്‍ക്കരണമെന്ന് വിശദീകരണം

ഇടുക്കി: വിവാദ സിനിമയായ കേരള സ്റ്റോറീസ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. പള്ളികളില്‍ കഴിഞ്ഞ നാലിന് നടന്ന വിശ്വാസോത്സവത്തിലായിരുന്നു സിനിമ പ്രദര്‍ശനം. എന്നാല്‍ പ്രണയത്തിലെ ചതിക്കുഴികളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം.
കഴിഞ്ഞ ദിവസങ്ങളിലാണ് ഇടുക്കി രൂപതയിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിശ്വാസോത്സവം നടന്നത്. 10, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസികളിലെ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമാണെന്നാണ് ഔദ്യോദിക വിശദീകരണമെങ്കിലും ലൗ ജിഹാദ് സംബന്ധിച്ച മുന്‍നിലപാട് സമര്‍ഥിക്കുന്നതാണ് പ്രദര്‍ശനം. സിനിമയ്ക്ക് രാജ്യത്ത് പ്രദര്‍ശനാനുമതി ഉണ്ടെന്നും ഒടിടി പ്ലാറ്റ് ഫോമുകളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും രൂപത വ്യക്തമാക്കി. മറിച്ചുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും രൂപതാ മീഡിയ കോ ഓര്‍ഡിനേറ്റര്‍ ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു.
What's Your Reaction?






