ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 15 മുതല്‍ 19 വരെ

ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 15 മുതല്‍ 19 വരെ

Apr 11, 2026 - 17:58
 0
ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 15 മുതല്‍ 19 വരെ
This is the title of the web page

ഇടുക്കി: ഇടുക്കി രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ 15 മുതല്‍ 19 വരെ വൈകിട്ട് 4 മുതല്‍ രാത്രി 9 വരെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാത പള്ളിയില്‍ നടക്കും. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. രൂപതാ വികാരി ജനറല്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളംമനാല്‍, രൂപതയിലെ ഫൊറോന വികാരിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍, എല്ലാ ദിവസവും കണ്‍വന്‍ഷന്‍ സമാപിക്കുമ്പോള്‍ വിവിധ മേഖലകളിലേക്ക് പോകാന്‍ വാഹനം, കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സിലിങ് എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ മോണ്‍. ജോസ് നരിതൂക്കില്‍, രാജകുമാരി പള്ളി അസി. വികാരിമാരായ ഫാ. ജോബി മാതാളികുന്നേല്‍, ഫാ. അലക്‌സ് ചേന്നംകുളം, ഫാ. ടോണി കുഴുപ്പില്‍, കൈക്കാരന്മാര്‍, പബ്ലിസിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow