മേരികുളം മരിയന്‍ പബ്ലിക് സ്‌കൂളില്‍ ജെആര്‍സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
മേരികുളം മരിയന്‍ പബ്ലിക് സ്‌കൂളില്‍ ജെആര്‍സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ഇടുക്കി: മേരികുളം മരിയന്‍ പബ്ലിക് സ്‌കൂളില്‍ ജെആര്‍സി യൂണിറ്റിന്റെ ഉദ്ഘാടനവും യൂണിഫോം വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്തംഗം സോണിയ ജെറി ഉദ്ഘാടനം ചെയ്തു.
സ്‌കൂളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജെആര്‍സി യൂണിറ്റിലേക്ക് പുതിയ അംഗങ്ങളെ ചേര്‍ത്ത് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനുവേണ്ടി വിമുക്തി നോഡല്‍ ഓഫീസര്‍ സാബുമോന്‍ എം സി ലഹരി വിരുദ്ധ സെമിനാര്‍ നടത്തി. മാനേജര്‍ ഫാ. വര്‍ഗീസ് കുളംപള്ളില്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ. ജയ്‌സണ്‍ ചേരുവുപറമ്പില്‍, പ്രിന്‍സിപ്പല്‍ ടോമി ടി ജോണ്‍, പിടിഎ പ്രസിഡന്റ് പി എസ് സുധാകരന്‍, എംപിടിഎ പ്രസിഡന്റ് ധന്യ മാര്‍ട്ടിന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?