കുമളിയില്‍ 12 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍
കുമളിയില്‍ 12 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഇടുക്കി: കുമളിയില്‍ 12 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മധ്യവയസ്‌കന്‍ പൊലീസ് പിടിയില്‍. റോസാപ്പൂക്കണ്ടം ബല്‍ക്കീസ് മന്‍സില്‍ വീട്ടില്‍ റബീക് (52) ആണ് പിടിയിലായത്. കൂള്‍ ലിപ്, ഗണേഷ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പ്രതി സൂക്ഷിച്ചിരുന്നത്.
കുമളി എസ്എച്ച്ഒ സുജിത് പി എസിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ജെഫി ജോര്‍ജ്, അനന്ദു, സുനില്‍ കുമാര്‍, ഹാഷിം, എസ്.സി.പി.ഒ സൈനു, സിപിഒ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?






