കൊലുമ്പന്‍ നഗറില്‍ നിവാസികള്‍ക്ക് ജീവന്‍ രക്ഷ- മത്സ്യബന്ധന ഉപകരണങ്ങള്‍ വിതരണം ചെയ്തു
കൊലുമ്പന്‍ നഗറില്‍ നിവാസികള്‍ക്ക് ജീവന്‍ രക്ഷ- മത്സ്യബന്ധന ഉപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: പത്മശ്രീ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷ
ണല്‍ ഫൗണ്ടേഷന്റെയും, കേരള വനം-വന്യജീവി വകുപ്പ്, വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ഇടുക്കിയുടെയും സംയുക്താഭ്യമുഖ്യത്തില്‍ കൊലുമ്പന്‍ നഗര്‍ നിവാസികള്‍ക്ക്
ജീവന്‍രക്ഷ- മത്സ്യബന്ധനോപകരണങ്ങള്‍ വിതരണം ചെയ്തു. വെള്ളാപ്പാറ നിശാഗന്ധി ഫോറസ്റ്റ് മിനി ഡോര്‍മെറ്ററിയില്‍ ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനും സുരക്ഷിതമായി തൊഴില്‍ ചെയ്തു ജീവിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഇടുക്കി ഫ്ലയിംസ്‌ക്വഡ് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍ എം ജി അധ്യക്ഷനായി. കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയചന്ദ്രന്‍ ജി, വിപിന്‍ദാസ് പി കെ, സി ടി ഔസേപ്പ്, പ്രസാദ് കുമാര്‍ ബി, കെ എം ജലാലുദീന്‍, രഘു സി, കൊലുമ്പന്‍ നഗര്‍ നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






