ജില്ലയിലെ ജീപ്പ് സഫാരി പുനരാരംഭിക്കണം: കേരള യൂത്ത് ഫ്രണ്ട് (എം)

ജില്ലയിലെ ജീപ്പ് സഫാരി പുനരാരംഭിക്കണം: കേരള യൂത്ത് ഫ്രണ്ട് (എം)

Jul 8, 2025 - 15:39
 0
ജില്ലയിലെ ജീപ്പ് സഫാരി പുനരാരംഭിക്കണം: കേരള യൂത്ത് ഫ്രണ്ട് (എം)
This is the title of the web page

ഇടുക്കി: ജില്ലയുടെ ടൂറിസം മേഖലയില്‍ സഞ്ചാരികള്‍ക്ക് ഏറ്റവും മനോഹരമായി പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അവസരം നല്‍കുന്ന ജീപ്പ് സഫാരി നിര്‍ത്തിവച്ചുകൊണ്ട് കലക്ടര്‍ നല്‍കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി. മൂന്നാര്‍, കൊളുക്കുമല, ആനച്ചാല്‍, രാമക്കല്‍മേട്, തേക്കടി, കാല്‍വരിമൗണ്ട്, വാഗമണ്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളില്‍ ദിവസേന ആയിരത്തിലേറെ സഞ്ചാരികളാണ് എത്തുന്നത്. ജീപ്പ് സഫാരി നിരവധി ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ്. കലക്ടറുടെ ഈ ഉത്തരവ് ടൂറിസം മേഖലക്ക് കനത്ത തിരിച്ചടി ആകുകയും അവരുടെ ഉപജീവന മാര്‍ഗത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യും. ഈ ഉത്തരവ് പുനഃപരിശോദിക്കണം. മോട്ടോര്‍ വാഹന വകുപ്പിന്റെ കൃത്യമായ പരിശോധനയ്ക്കും ഫിറ്റ്‌നസിനും ശേഷം നല്‍കുന്ന സ്റ്റിക്കറുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ ട്രെയിനിങ്ങുകള്‍ ലഭിച്ച ഡ്രൈവര്‍മാര്‍ക്ക് ജീപ്പ് സഫാരി നടത്താനുള്ള സാഹചര്യം ജില്ലയില്‍ കൊണ്ടുവരണം. വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ എത്തുന്ന സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കി അവരുടെ ജീവന് വിലകല്‍പ്പിച്ചുകൊണ്ട് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജീപ്പ് സഫാരി നടത്താന്‍ തൊഴിലാളികളും ഓണര്‍മാരും തയാറാകണമെന്നും യൂത്ത് ഫ്രണ്ട് (എം) ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow