കട്ടപ്പന അംബേദ്കര്‍- അയ്യങ്കാളി സ്മൃതി മണ്ഡപം: നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി
കട്ടപ്പന അംബേദ്കര്‍- അയ്യങ്കാളി സ്മൃതി മണ്ഡപം: നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി
ഇടുക്കി: കട്ടപ്പനയിലെ അംബേദ്കര്‍- അയ്യങ്കാളി സ്മൃതി മണ്ഡപത്തിന്റെ നവീകരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് അംബേദ്കര്‍- അയ്യങ്കാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി. ആവശ്യമുന്നയിച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കി. 2024 ജനുവരിയിലാണ് 10.45 ലക്ഷം രൂപ മുതല്‍മുടക്കില്‍ നഗരസഭ സ്മൃതി മണ്ഡപം നിര്‍മിച്ചത്. പിന്നീട് ചുറ്റുമതില്‍, മേല്‍ക്കൂര എന്നിവ നിര്‍മിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 4.95 ലക്ഷം രൂപ അനുവദിച്ചു. കൗണ്‍സില്‍ യോഗത്തില്‍ എസ്റ്റിമേറ്റ് എടുക്കാന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. എന്നാല്‍, നഗരസഭയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുമ്പില്‍ നില്‍ക്കെ എസ്റ്റിമേറ്റ്- ടിഎസ്ഒ വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ഫണ്ട് അട്ടിമറിക്കാനുള്ള നിലപാട് തിരുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രശാന്ത് രാജു, രക്ഷാധികാരി ബിനു കേശവന്‍, എകെസിഎച്ച്എംഎസ് ജില്ലാ സെക്രട്ടറി ശശി വി എസ്, കേശവന്‍, കെപിഎംഎസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് രാജു എ കെ, സിഎസ്ഡിഎസ് സംസ്ഥാന കമ്മിറ്റിയംഗം മോബിന്‍ ജോണി, കെഎസ്എസ് ജില്ലാ സെക്രട്ടറി കെ ആര്‍ രാജന്‍, രാജു ആഞ്ഞിലിത്തോപ്പില്‍, രാജന്‍ പി കെ, രാജീവ് രാജു, സുരേഷ് മുഴിയാങ്കല്‍, ബിജു പൂവത്താനി, സുജോ താന്നിക്കുഴി, സിന്ധു സാബു, തങ്കമ്മ രാജു എന്നിവരാണ് നിവേദക സംഘത്തിലുള്ളത്.
What's Your Reaction?

