കോണ്‍ഗ്രസ് പീരുമേട് താലൂക്ക് ആശുപത്രി പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി
കോണ്‍ഗ്രസ് പീരുമേട് താലൂക്ക് ആശുപത്രി പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് പീരുമേട് താലൂക്ക് ആശുപത്രി പടിക്കലേക്ക് മാര്‍ച്ച് നടത്തി. പീരുമേട്, ഏലപ്പാറ ബ്ലോക്ക് കമ്മറ്റി നടത്തിയ മാര്‍ച്ച് ആശുപത്രിക്ക് സമീപം പൊലീസ് തടഞ്ഞു. ഇത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കെട്ടിടം തകര്‍ന്ന് ഡി ബിന്ദു മരണപ്പെട്ട സാഹചര്യവും സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് മരുന്നും ചികത്സാ സൗകര്യങ്ങളും ഒരുക്കാന്‍ കഴിയാത്തതും ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയാണ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രാജിവക്കണമെന്നും പീരുമേട് താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിച്ച് ആവശ്യത്തിന് ഡോക്ടര്‍മാരെയും മരുന്നും ലഭ്യമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന യോഗം കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ട് അധ്യക്ഷനായി. മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹംകുട്ടി കല്ലാര്‍, ജോര്‍ജ് ജോസഫ് പടവന്‍, അഡ്വ. സിറിയക് തോമസ്, പി കെ ചന്ദ്രശേഖരന്‍, ഷാജി പൈനാടത്ത്, അബ്ദുള്‍ റഷീദ്, ആര്‍ ഗണേശന്‍, അരുണ്‍ പൊടിപാറ, ഷാഹുല്‍ ഹമീദ്, പി ആര്‍ അയ്യപ്പന്‍, രാജു കുടമാളൂര്‍, ജോര്‍ജ് കുറുംപ്പുറം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






