വണ്ടിപ്പെരിയാറില്‍ ബാലാവകാശ കമ്മിഷന്‍ യോഗംചേര്‍ന്നു: വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി
വണ്ടിപ്പെരിയാറില്‍ ബാലാവകാശ കമ്മിഷന്‍ യോഗംചേര്‍ന്നു: വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പരിധിയിലെ വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഇവരുടെ സുരക്ഷയ്ക്കാവശ്യമായ ജീവിതസാഹചര്യമൊരുക്കാനുമായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ വിവിധ വകുപ്പുകളുടെ യോഗംചേര്‍ന്നു. സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും അങ്കണവാടികളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും വിവിധ തോട്ടം മാനേജ്‌മെന്റുകള്‍ തടസം നില്‍ക്കുന്നതായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തംഗങ്ങളും ചൂണ്ടിക്കാട്ടി. സാമൂഹികമായി വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും കമ്മിഷന്‍ മുമ്പാകെ അവതരിപ്പിച്ചു. നീതി നിര്‍വഹണത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് വണ്ടിപ്പെരിയാര്‍ പൊലീസും എക്‌സൈസും ചൂണ്ടിക്കാട്ടി. വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെയും നിയമനടപടികളിലൂടെയും പരിഹരിക്കുമെന്ന് കമ്മിഷന്‍ അംഗവും ജില്ലാ ഇന്‍ ചാര്‍ജുമായ കെ കെ ഷൈജു അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, കമ്മിഷന്‍ അംഗങ്ങളായ ഡോ. എഫ് വില്‍സണ്‍, ഡി മോഹന്‍കുമാര്‍, ജില്ലാ ശിശുക്ഷേമ സംരക്ഷണ ഓഫീസര്‍ വി ഐ നിഷ എന്നിവരും വിദ്യാഭ്യാസം, ആരോഗ്യം, ശിശു സംരക്ഷണം, സാമൂഹിക ക്ഷേമവകുപ്പ്, ഭിന്നശേഷി, സാമൂഹിക നീതി, പട്ടികജാതി, വര്‍ഗ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
What's Your Reaction?