കാമാക്ഷി പാറക്കടവിലെ ചെക്ക്ഡാമില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി: ചെക്ക് ഡാം പുതുക്കിപ്പണിയാന്‍ തീരുമാനം
കാമാക്ഷി പാറക്കടവിലെ ചെക്ക്ഡാമില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി: ചെക്ക് ഡാം പുതുക്കിപ്പണിയാന്‍ തീരുമാനം
ഇടുക്കി: കാമാക്ഷി പാറക്കടവ് തോട്ടില്‍ അശാസ്ത്രീയമായി നിര്‍മിച്ച ചെക്ക്ഡാം ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനിലെ എന്‍ജിനീയര്‍മാര്‍ സന്ദര്‍ശിച്ചു. നെല്ലിപ്പറ മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ചെക്ക്ഡാമിന്റെ അശാസ്ത്രീയമായ നിര്‍മാണം മൂലം കഴിഞ്ഞ മഴയില്‍ പ്രദേശത്ത് വന്‍ പ്രളയം ഉണ്ടാവുകയും സമീപത്തെ വീടുകളിലും കൃഷിസ്ഥലങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ പഞ്ചായത്ത് ആവിഷ്‌കരിക്കാന്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ആവശ്യമായ ഫണ്ട് വകയിരുത്തി എസ്റ്റിമേറ്റില്‍ ഭേദഗതികള്‍ വരുത്തി ചെക്ക്ഡാം പുതുക്കി പണിയുന്നതിനും തോടിന് വേണ്ടത്ര സംരക്ഷണഭിത്തികള്‍ നിര്‍മിക്കുന്നതിനും ധാരണയായി. പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ ബിജു, വികസനകാര്യ സ്റ്റാന്‍സിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയി കാട്ടുപാലം, പഞ്ചായത്തംഗങ്ങളായ സോണിയ തോമസ്, അഡ്വ.ഷെബിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?