രാജാക്കാട് ജൂബിലി ബൈപ്പാസ് റോഡ് തകര്‍ന്നു: യാത്രാദുരിതം രൂക്ഷം
രാജാക്കാട് ജൂബിലി ബൈപ്പാസ് റോഡ് തകര്‍ന്നു: യാത്രാദുരിതം രൂക്ഷം
ഇടുക്കി: സംസ്ഥാന പാതയായ അടിമാലി-രാജാക്കാട് റോഡിനേയും മലയോര ഹൈവേയായ രാജാക്കാട്-ആനച്ചാല്‍ റോഡിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ബൈപ്പാസായ ജൂബിലി റോഡ് തകര്‍ന്ന് ഗതാഗതം ദുരിതപൂര്‍ണമായി. മഴ പെയ്തതോടെ റോഡിലെ വലിയ കുഴികളില്‍ വെള്ളം കെട്ടിക്കിടന്ന് കാല്‍നടയാത്രപോലും അസാധ്യമായ അവസ്ഥയാണ്. കുഴികളില്‍ വീണ് വാഹനങ്ങള്‍ കേടാകുന്നതിനൊപ്പം യാത്രക്കാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്. വര്‍ക്ക്ഷോപ്പുകള്‍ അടക്കം നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അതേസമയം, റോഡ് പുനരുദ്ധാരണത്തിനായി എംഎല്‍എ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
What's Your Reaction?