സഞ്ചാരികളുടെ മനംകവര്‍ന്ന് ശ്രീനാരായണപുരം റിപ്പിള്‍ വെള്ളച്ചാട്ടം
സഞ്ചാരികളുടെ മനംകവര്‍ന്ന് ശ്രീനാരായണപുരം റിപ്പിള്‍ വെള്ളച്ചാട്ടം
ഇടുക്കി: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ചതോടെ ജില്ലയിലെ ജലപാതങ്ങള്‍ സജീവമായി. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ മഴ കുറഞ്ഞതിനാല്‍ രണ്ടാഴ്ച മുമ്പ് വരെ മിക്ക വെള്ളച്ചാട്ടങ്ങളിലും നാമമാത്രമായ നീരൊഴുക്ക് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ മഴ കനത്തതോടെ സ്ഥിതി മാറി. മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ രാജാക്കാട് ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ ഫാള്‍സിലും നീരൊഴുക്ക് വര്‍ധിച്ചു. മുതിരപ്പുഴയാറിന്റെ ഭാഗമായ ഈ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം സുരക്ഷിതമായി ആസ്വദിക്കുന്നതിനും സെല്‍ഫിയടക്കമുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ശ്രീനാരായണപുരത്തിന് പുറമെ ജില്ലയിലെ മറ്റ് വെള്ളച്ചാട്ടങ്ങളിലും സമാനമായ രീതിയില്‍ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും അനുകൂല കാലാവസ്ഥ തുടര്‍ന്നാല്‍ വരാനിരിക്കുന്ന ഓണക്കാലത്ത് ഇടുക്കിയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ.
What's Your Reaction?