കൊന്നത്തടി ശ്രീമഹാലക്ഷ്മി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ മഹോത്സവം ആഘോഷിച്ചു
കൊന്നത്തടി ശ്രീമഹാലക്ഷ്മി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ മഹോത്സവം ആഘോഷിച്ചു

ഇടുക്കി: കൊന്നത്തടി ശ്രീമഹാലക്ഷ്മി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ മഹോത്സവം സമാപിച്ചു. തന്ത്രി കുമരകം ഗോപാലന്‍ തന്ത്രി മുഖ്യകാര്‍മികത്വം വഹിച്ചു. സമാപനസമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം അടിമാലി യൂണിയന്‍ ചെയര്‍മാന്‍ ബിജു മാധവന്‍ ക്ഷേത്ര സമര്‍പ്പണം നടത്തി. കുമരകം ഗോപാലന്‍ തന്ത്രി, മുക്കുടം ആശ്രമം മഠാധിപതി വേദതീര്‍ഥസ്വാമി, മേല്‍ശാന്തി സതീഷ് എന്നിവരാണ് പുനഃപ്രതിഷ്ഠ ചടങ്ങുകള്‍ നടത്തിയത്. യോഗത്തില്‍ ക്ഷേത്രം പ്രസിഡന്റ് ബിജു എന്‍ ബി അധ്യക്ഷനായി. യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍ കെ എസ് രതീഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ കണ്‍വീനര്‍ സജി പറമ്പത്ത് മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ചു. പൊന്‍മുടി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസ് കൊച്ചുപുരയ്ക്കല്‍, കൊന്നത്തടി ജുമാ മസ്ജിദ് ഇമാം റഹീമുല്‍ ഖാസിമി, കൊന്നത്തടി സിഎസ്‌ഐ പള്ളി വികാരി ഫാ. ജോര്‍ജ് പി ചന്ദ്രന്‍, പ്രസന്ന കുഞ്ഞുമോന്‍, ദീപു മരക്കാനം, കെ എന്‍ ബാബു, സജീവന്‍ വി ഒ, അനീഷ് സുകുമാരന്‍, രാജു സി, രവി എന്‍ പി, രഘുനാഥന്‍ നായര്‍, ഗീത ശശികുമാര്‍, ശ്രീജിത്ത് സി എസ്, ദീപക് പി ഡി, രാധാമണി ഓ കെ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






