കട്ടപ്പനയില്‍ ആര്‍ ശ്രീധരന്‍ സ്മാരക ഹാള്‍ തുറന്നു
കട്ടപ്പനയില്‍ ആര്‍ ശ്രീധരന്‍ സ്മാരക ഹാള്‍ തുറന്നു

ഇടുക്കി: സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റി ഓഫീസിലെ ആര്‍ ശ്രീധരന്‍ സ്മാരക ഹാള്‍ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ കെ ശിവരാമന്‍ അധ്യക്ഷനായി. ആര്‍. ശ്രീധരന്‍ നിലപാടുകളിലും എടുത്ത തീരുമാനങ്ങളിലും അടിയുറച്ചുനിന്ന് പ്രവര്‍ത്തിച്ച നേതാവായിരുന്നുവെന്ന് നേതാക്കള്‍ അനുസ്മരിച്ചു. അദ്ദേഹം ജില്ലയില്‍ പാര്‍ട്ടിയുടെയും ട്രേഡ് യൂണിയന്റെയും വളര്‍ച്ചയ്ക്കായി വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗം വി കെ ധനപാല്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പ്രിന്‍സ് മാത്യു, മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ തങ്കമണി സുരേന്ദ്രന്‍, അഡ്വ. കെ.ജെ ജോയിസ്, അഡ്വ. വി.എസ് അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






