കട്ടപ്പന നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാകുമ്പോഴും എബിസി സെന്ററുകള്‍ പ്രവര്‍ത്തനരഹിതം 

കട്ടപ്പന നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാകുമ്പോഴും എബിസി സെന്ററുകള്‍ പ്രവര്‍ത്തനരഹിതം 

Jul 25, 2024 - 23:50
 0
കട്ടപ്പന നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാകുമ്പോഴും എബിസി സെന്ററുകള്‍ പ്രവര്‍ത്തനരഹിതം 
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷം. മുമ്പ് തെരുവ് നായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച എബിസി സെന്ററുകളും പ്രവര്‍ത്തനരഹിതമാണ്. സ്‌കൂള്‍ പരിസരങ്ങളും, പ്രധാന റോഡുകളിലും  ഭീതി പരത്തി നടക്കുന്ന നായ്കള്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിന് കാരണമാകുന്നു. കാല്‍നടയാത്രക്കാര്‍ നടന്നു പോകുമ്പോള്‍  ആക്രമിക്കാന്‍ വരുന്നതും പതിവ് കാഴ്ചയാണ്. റോഡിന് നടുവില്‍  നായ്ക്കള്‍ തമ്മിലുള്ള അക്രമണങ്ങള്‍ പലപ്പോഴും വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കട്ടപ്പനയിലെ പ്രധാന ടൗണ്‍ ഇടങ്ങളും, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കിക്കവല, വെള്ളയാംകുടി , പള്ളിക്കവല, ഐ ടി ഐ ജംങ്ഷന്‍ , സ്‌കൂള്‍ക്കവല   എന്നിവിടങ്ങളിലുമാണ് തെരുവ് നായ ശല്യം കൂടുതല്‍.

യാത്രക്കാര്‍ക്ക് പുറമെ വര്‍ഷോപ്പ് അടക്കമുള്ള സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കും മറ്റ് വ്യാപസ്ഥാപനങ്ങളിലുള്ളവര്‍ക്കും നായ്ക്കള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.   വൈകുന്നേരങ്ങളില്‍ ടൗണില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്കാണ് തെരുവ് നായ്ക്കള്‍ തമ്പടിക്കുന്നത്. ഇത് കൊച്ചുകുട്ടികള്‍ക്കും പ്രായമായവര്‍ക്കും  ഭീഷണിയാകുന്നു. ആളോഴിഞ്ഞ വഴികളില്‍  തെരുവ് നായ്ക്കള്‍ തമ്പടിക്കുന്നതോടെ കാല്‍നടയാത്രക്കാര്‍ക്ക് കടന്നു പോകാന്‍ സാധിക്കുന്നില്ലായെന്നും, ഓടിച്ചു വിടാന്‍ ശ്രമിച്ചാല്‍ കൂട്ടമായി ആക്രമിക്കാന്‍ എത്തുന്നതാണ് പതിവെന്നും നാട്ടുകാര്‍ പറയുന്നു.  നഗരത്തില്‍ രൂക്ഷമാകുന്ന തെരുവ് നായ ശല്യത്തിനെതിരെ നഗരസഭ  യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല. ഇതോടെ ഓരോ ദിവസവും ആശങ്കയോടെവേണം നഗരത്തില്‍ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow