കോണ്‍ഗ്രസ് വണ്ടിപ്പെരിയാറില്‍ കുറ്റവിചാരണ വാഹന പ്രചരണ ജാഥ നടത്തി
കോണ്‍ഗ്രസ് വണ്ടിപ്പെരിയാറില്‍ കുറ്റവിചാരണ വാഹന പ്രചരണ ജാഥ നടത്തി
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ കോണ്‍ഗ്രസ് കുറ്റവിചാരണ വാഹന പ്രചരണ ജാഥ നടത്തി. വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍ ക്യാപ്റ്റനായ ജാഥ തേങ്ങാക്കല്ലില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ഗ്രാമ്പിയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ആര്‍ ഗണേശന്‍ ഉദ്ഘാടനംചെയ്തു. വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍ നയിച്ച ജാഥ മൂങ്കലാറില്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സിറിയക് തോമസും സമാപന സമ്മേളനം കക്കികവലയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ടിലും ഉദ്ഘാടനംചെയ്തു. പഞ്ചായത്തിലെ 24 വാര്‍ഡുകളിലും കേന്ദ്രങ്ങളിലും ജാഥയ്ക്ക് സ്വീകരണം നല്‍കി.
What's Your Reaction?