മിസ്റ്റര്‍ ഇടുക്കിയായി ചിന്നാര്‍ സ്വദേശി അനന്തു കുമാര്‍
മിസ്റ്റര്‍ ഇടുക്കിയായി ചിന്നാര്‍ സ്വദേശി അനന്തു കുമാര്‍

ഇടുക്കി: ജില്ലാ ബോഡി ബില്‍ഡിങ്് അസോസിയേഷന്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ ഇടുക്കി പട്ടം ചൂടി ഏലപ്പാറ ചിന്നാര്‍ സ്വദേശി അനന്തുകുമാര്‍ ജെ. ലബ്ബക്കട ജെപിഎം കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് ആനന്തു. പ്ലസ് ടു പഠനത്തിനുശേഷം കിട്ടിയ ഒഴിവുസമയത്ത് ജേഷ്ഠന്‍ സേതുകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഏലപ്പാറയിലുള്ള ജിമ്മില്‍ അനന്തുകുമാര്‍ വര്‍ക്ക് ഔട്ട് തുടങ്ങിയത്. കഠിന പരിശ്രമത്തിലൂടെ 10 മാസം കൊണ്ട് തന്നെ ശരീരം ചിട്ടപ്പെടുത്താന്‍ സാധിച്ചു. തുടര്‍ന്ന് ഗ്രീന്‍ പെരിയാര്‍ മള്‍ട്ടി ജിമ്മിന്റെ നേതൃത്വത്തില്‍ കുമളിയില്‍ നടത്തിയ 49-ാമത് മിസ്റ്റര്‍ ഇടുക്കി ചാമ്പ്യന്‍ഷിപ്പില്‍ മിന്നും നേട്ടം നേടി. പുരുഷ ശരീര സൗന്ദര്യം മത്സരത്തില്‍ ജൂനിയര്‍ മെന്‍സ് ഫിസിക്കല്‍, മെന്‍സ് ഫിസിക്കല്‍ ഓവറോള്‍ ടൈറ്റില്‍ വിന്നറായി അനന്തുകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കൂട്ടുകാര്‍ക്കിടയില്‍ സ്റ്റാര്‍ ആയതോടെ ആരാധകരും ഏറി. പഠനത്തോടൊപ്പം ബോഡി ബില്‍ഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍. അതിനായി കോളേജ് മാനേജ്‌മെന്റും സുഹൃത്തുക്കളും വലിയ പ്രോത്സാഹനവും നല്‍കുന്നുണ്ട്. ചിന്നാര്‍ പാറയ്ക്കല്‍ ജയകുമാര്‍ -വിജയലക്ഷ്മി ദമ്പതികളുടെ മകനാണ്. ഇനി മിസ്റ്റര്‍ കേരള എന്ന നേട്ടത്തിനുള്ള പരിശ്രമത്തിലാണ് അനന്തുകുമാര്‍.
What's Your Reaction?






