ഡോ. എ.പി.ജെ അബ്ദുള്‍കലാം സെന്റര്‍ ഫോര്‍ സ്‌കില്‍ ആന്‍ഡ് എക്സലന്‍സ് കട്ടപ്പനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഡോ. എ.പി.ജെ അബ്ദുള്‍കലാം സെന്റര്‍ ഫോര്‍ സ്‌കില്‍ ആന്‍ഡ് എക്സലന്‍സ് കട്ടപ്പനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനും കട്ടപ്പന ഗുരുകുലം എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് ഡോ. എ.പി.ജെ അബ്ദുള്‍കലാം സെന്റര്‍ ഫോര്‍ സ്‌കില്‍ ആന്‍ഡ് എക്സലന്‍സ് തൊഴില്‍ പരിശീലന കേന്ദ്രം കട്ടപ്പനയില്‍ ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പരിശീലന കേന്ദ്രം പ്രസിഡന്റ് ശശി കുമാര്‍ എം.പി അധ്യക്ഷനായി. മരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ.ടി.വി. മുരളീ വല്ലഭന്‍ മുഖ്യപ്രഭാഷണം നടത്തി. അമൃതാനന്ദമയി മഠം സ്വാമി ജ്ഞാനാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘം ക്ഷേത്രീയ സേവാ പ്രമുഖ് രവികുമാര്‍ സേവാ സന്ദേശം നല്‍കി. എന്‍എസ്എസ് പ്രതിനിധി ആര്‍.മണിക്കുട്ടന്‍, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: വി. നാരായണന്‍, ഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി എം.ടി ഷിബു എന്നിവര്‍ സംസാരിച്ചു. ഇലക്ട്രീഷ്യന്‍,തയ്യല്‍, എംബ്രോയിഡറി, ഫാഷന്‍ ഡിസൈനിങ്, ഫാബ്രിക് പെയിന്റിങ്, പിഎസ്‌സി, യുപിഎസി പരീക്ഷാ പരിശീലനം, അഗ്‌നിവീര്‍ പരീക്ഷാ പരിശീലനം, ഡൊമസ്റ്റിക് കെയര്‍ അറ്റന്‍ഡന്റ്, വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ എന്നിവയാണ് കോഴ്‌സുകള്‍.
What's Your Reaction?






