ഇടുക്കി: ഉടുമ്പന്‍ചോലയില്‍ ബുധനാഴ്ച പുലര്‍ച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. ഉടുമ്പന്‍ചോല നടുക്കുന്നേല്‍ മേരിക്കുട്ടിയുടെ വീടാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല. റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.