കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി നിര്‍മാണോദ്ഘാടനം
കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി നിര്‍മാണോദ്ഘാടനം

ഇടുക്കി:കെ എം മാണി ഊര്‍ജിത ജലസേചന പദ്ധതിയായ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികളെ കാര്യമായി പ്രതിരോധിക്കുന്നതിനും കുറച്ച് വെള്ളം ഉപയോഗിച്ച് കൂടുതല്‍ കാര്‍ഷിക ഉത്പാദനം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി സംസ്ഥാനത്ത് തുടക്കമിടുന്നത്. പദ്ധതിക്കായി സ്ഥലം സംഭാവന ചെയ്ത ഭാസ്‌കരന്‍ തേക്കുംകാട്ടില്‍, വര്‍ഗീസ് കടുപറമ്പില്‍, മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ പുരസ്‌കാരം നേടിയ അന്‍സു ജോയ് മടിക്കായങ്കല്‍ എന്നിവരെ അനുമോദിച്ചു. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷയായി. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, കെഐഐഡിസി സിഇഒ എസ് തിലകന്‍ ,കെ ജി സത്യന്‍, ഷാജി കാഞ്ഞമല, റോമിയോ സെബാസ്റ്റ്യന്‍, റെജി മുക്കാട്ട്, ചിഞ്ചു മോള്‍ ബിനോയ്, റെനി റോയ്, റിന്റ മോള്‍, ചെറിയാന്‍ കട്ടക്കയം, ഷേര്‍ളി ജോസഫ്, അജയന്‍ എന്‍ ആര്‍, റീന സണ്ണി, വി എന്‍ പ്രഹ്ളാദന്‍, ജിന്റു ബിനോയ്, ഷൈനി മാവോലില്‍, ഷേര്‍ളി തോമസ്, സൈബിച്ചന്‍ കരിമ്പന്‍മാക്കല്‍, ലിസി മാത്യു, കെഐഐഡിസി ജനറല്‍ മാനേജര്‍ ഡോക്ടര്‍ സുധീര്‍ പടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






