കാറും ട്രാവലറും കൂട്ടിയിടിച്ച് ശബരിമല തീർഥാടകൻ മരിച്ചു
കാറും ട്രാവലറും കൂട്ടിയിടിച്ച് ശബരിമല തീർഥാടകൻ മരിച്ചു

ഇടുക്കി : കൊട്ടാരക്കര ദിണ്ടിഗൽ ദേശീയ പാതയിൽ കുട്ടിക്കാനത്തിന് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച കാർ എതിരെ വന്ന ട്രാവലറിൽ ഇടിച്ച് ഒരാൾ മരിച്ചു. ചെന്നെ തമ്പരം സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്. ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങവേ ഇന്ന് രാവിലെ 10 ന് കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജിന് സമീപത്ത് അപകടം ഉണ്ടാകുകയായിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങിയ ചെന്നൈ സ്വദേശികൾ സഞ്ചരിച്ച കാർ എതിരെ വന്ന ട്രാവലർ വാനിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ കാർ യാത്രികനായ ചെന്നൈ തമ്പരം സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്.കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം. കുമളിയിൽ നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ട്രാവലറിൽ ആണ് വാഹനത്തിൽ ഇടിച്ചത്. കാറിൽ നാലു പേരാണ് ഉണ്ടായിരുന്നത്.ബാക്കിയുള്ളവരെ പരിക്കുകളോടെ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. മരണപ്പെട്ട വെങ്കിടേഷിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ. ശബരിമല സീസൺ ആരംഭിച്ചതിനുശേഷം ആദ്യത്തെ അപകട മരണമാണ്. കഴിഞ്ഞ ആഴ്ച ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മുറിഞ്ഞ പുഴക്ക് സമീപത്തെ വളവിൽ മറിഞ്ഞു അപകടമുണ്ടായിരുന്നു.ഇതിൽ 6 അയ്യപ്പഭക്തർക്ക് പരിക്ക് പറ്റിയിരിന്നു. അപകടം നടന്ന ഉടനെ ഓടിക്കൂടിയ സമീപവാസികൾ, പോലീസ്, മോട്ടോർ വാഹന വിഭാഗം അധികൃതർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
What's Your Reaction?






