ജില്ലാ ഡീലേഴ്‌സ് സഹകരണ സംഘം നിക്ഷേപകര്‍ അനിശ്ചിതകാല സമരത്തില്‍
ജില്ലാ ഡീലേഴ്‌സ് സഹകരണ സംഘം നിക്ഷേപകര്‍ അനിശ്ചിതകാല സമരത്തില്‍
ഇടുക്കി: ജില്ലാ ഡീലേഴ്‌സ് സഹകരണ സംഘത്തിലെ നിക്ഷേപകര്‍ അനിശ്ചിതകാല സമരം തുടങ്ങി. നിക്ഷേപത്തുക തിരികെ ലഭിക്കുംവരെ റിലെ സമരം നടത്താനാണ് തീരുമാനം. നെടുങ്കണ്ടം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ കോടികളുടെ ക്രമക്കേട് നടന്നതായാണ് ആക്ഷേപം. സാധാരണക്കാരായ നിരവധി നിക്ഷേപകര്‍ക്ക് പണം ലഭിക്കാനുണ്ട്. പലരും കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയെങ്കിലും ഇതുവരെ തുക ലഭിച്ചിട്ടില്ല. മുമ്പ് പലതവണ നിക്ഷേപകര്‍ സമരം നടത്തിയിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി ഭരണസമിതി കബളിപ്പിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. നിക്ഷേപത്തുക മടക്കി നല്‍കാതെ വന്നതോടെയാണ് വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്.
What's Your Reaction?

