അടിമാലി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ് ആരംഭിച്ചു
അടിമാലി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ് ആരംഭിച്ചു

ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ദിവസവും കൂടുതല്‍ ആളുകളെ യൂണിറ്റിലൂടെ ഡയാലിസിസിന് വിധേയമാക്കാന്‍ സാധിക്കും. മുമ്പ് ഒരു ഷിഫ്റ്റില്‍ 4 പേര്‍ക്ക് മാത്രമാണ് ഡയാലിസിസ് ചെയ്യാന്‍ സംവിധാനമുണ്ടായിരുന്നത്. രണ്ട് ഷിഫ്റ്റുകള്‍ ആകുന്നതോടെ ഒരു ദിവസം 8 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനാകും. കഴിഞ്ഞ ഡിസംബറിലാണ് താലൂക്കാശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് ആരംഭിക്കുകയെന്ന ആരോഗ്യവകുപ്പിന്റെ കര്‍മപദ്ധതിയുടെ ഭാഗമായിട്ടായാണ് അടിമാലി താലൂക്കാശുപത്രിയിലും യൂണിറ്റ് തുറന്നത്.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ടെത്തി യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. 3.6 കോടി രൂപ ചെലവഴിച്ചാണ് യൂണിറ്റ് സജ്ജമാക്കിയത്. നിലവില്‍ ഇതുവരെ 415 പേര്‍ക്ക് ഡയാലിസ് സേവനം ഈ യൂണിറ്റിലൂടെ നല്‍കാനായി. സര്‍ക്കാര്‍ പദ്ധതികളിലൂടെ യൂണിറ്റില്‍ ഡയാലിസിസും മരുന്നുകളും സൗജന്യമായാണ് നല്‍കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
What's Your Reaction?






