കേരള ബാങ്കിന്റെ ഒന്നരക്കോടി മുതല്‍മുടക്കുള്ള നെടുങ്കണ്ടത്തെ കെട്ടിടം അനാഥം: ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍
കേരള ബാങ്കിന്റെ ഒന്നരക്കോടി മുതല്‍മുടക്കുള്ള നെടുങ്കണ്ടത്തെ കെട്ടിടം അനാഥം: ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍
ഇടുക്കി: കേരള ബാങ്കിന്റെ നെടുങ്കണ്ടത്തെ ശാഖകള്‍ക്കായി ഒന്നരക്കോടി ചെലവഴിച്ച് നിര്‍മിച്ച ബഹുനില കെട്ടിടം ഒന്നര പതിറ്റാണ്ടായി അനാഥം. കുമളി-മൂന്നാര്‍ സംസ്ഥാനപാതയോരത്ത് 2011ലാണ് കെട്ടിടം നിര്‍മിച്ചത്. അതേസമയം ബാങ്കിന്റെ നെടുങ്കണ്ടത്തെ രണ്ട് ശാഖകള്‍ ഇപ്പോഴും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നെടുങ്കണ്ടം സെന്‍ട്രല്‍ ജങ്ഷനില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള കെട്ടിടം 60 ലക്ഷം രൂപ മുതല്‍മുടക്കിലാണ് നിര്‍മിച്ചത്. ഉദ്ഘാടനം ചെയ്യാന്‍ വൈകിയതോടെ 5 വര്‍ഷത്തിനുശേഷം വീണ്ടും 90 ലക്ഷം മുടക്കി നവീകരിച്ചു. ഇതിനിടെ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നെങ്കിലും ശാഖകള്‍ ഇവിടേയ്ക്ക് മാറ്റാന്‍ നടപടി സ്വീകരിച്ചില്ല.
ആദ്യം നിര്‍മിച്ച കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗങ്ങളും പൊളിച്ചുനീക്കി മുകളിലത്തെ നിലയില്‍ ഓഡിറ്റോറിയവും ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ട നിര്‍മാണം നടത്തിയത്. ഇതിനിടെ കനത്തമഴയില്‍ കെട്ടിടത്തിനു പിന്‍വശത്തെ മണ്‍തിട്ട ഇടിഞ്ഞുവീണു. 24 ലക്ഷം രൂപ ചെലവഴിച്ചാണ് സംരക്ഷണഭിത്തി നിര്‍മിച്ചത്.
കാടുകയറിനശിക്കുന്ന കെട്ടിടം ഇഴജന്തുക്കളുടെയും തെരുവ് നായകളുടെയും താവളമായി മാറിക്കഴിഞ്ഞു.
What's Your Reaction?