കട്ടപ്പന അസിപ്പടി-കല്ലുകുന്ന് റോഡ് നിർമാണത്തിന് വഴിതെളിയുന്നു: നിർമാണച്ചുമതല പിഡബ്ല്യുഡിക്ക്
കട്ടപ്പന അസിപ്പടി-കല്ലുകുന്ന് റോഡ് നിർമാണത്തിന് വഴിതെളിയുന്നു: നിർമാണച്ചുമതല പിഡബ്ല്യുഡിക്ക്
ഇടുക്കി: കട്ടപ്പന കല്ലുകുന്ന്-അസിപ്പടി റോഡ് നിര്‍മാണത്തിന് അനുമതി ലഭിച്ചു. 2018ലെ പ്രളയത്തിനാണ് റോഡ് തകര്‍ന്നത്. മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റെടുത്തു. 7 വര്‍ഷമായി 40ലേറെ കുടുംബങ്ങളാണ് റോഡില്ലാതെ ദുരിതമനുഭവിച്ചത്. മണ്ണിടിഞ്ഞപ്പോള്‍ തന്നെ സര്‍ക്കാര്‍ 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. പിന്നീട് മന്ത്രി റോഷി അഗസ്റ്റ്യന്‍ 45 ലക്ഷം രൂപ അനുവദിച്ചെങ്കിലും നഗരസഭ തുടര്‍ നടപടികള്‍ നടത്തിയില്ലെന്ന് മാത്രമല്ല മണ്ണ് പരിശോധന പോലും നടത്താന്‍ തയ്യാറായില്ല എന്നാണ് ആക്ഷേപം. പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി നേതാക്കള്‍ മന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. റോഡിന്റെ ഇടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാനാവശ്യമായ ഫണ്ട് നല്‍കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പൊതുമരാമത്ത് വകുപ്പ് എഇ അനുമോള്‍ അഗസ്തിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി എസ്റ്റിമേറ്റെടുത്തു. കാലതാമസം കൂടാതെ എസ്റ്റിമേറ്റിന് അംഗീകാരം നേടി കരാര്‍ നല്‍കാന്‍ കഴിയുമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു.
What's Your Reaction?